ഷാര്‍ജയില്‍ സ്ഫോടനം: ഇന്ത്യാക്കാരടക്കം 80പേര്‍ക്ക് പരിക്ക്
ദുബായ്: ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പിനോടു ചേര്‍ന്ന് സപ്തംബര്‍ 12 തിങ്കളാഴ്ച പുലര്‍ച്ചെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ഇന്ത്യാക്കാരടക്കം 80ലധികം പേര്‍ക്ക് പരിക്കേററു.
പുലര്‍ച്ചെ നാലരമണിക്ക് സ്ഫോടനമുണ്ടാവുകയും ഇതിനോട് ചേര്‍ന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന മരങ്ങള്‍ക്ക് തീപിടിക്കുകയുമാണുണ്ടായത്.
ലേബര്‍ ക്യാമ്പ് ഇതിനോട് ചേര്‍ന്നായതിനാല്‍ തീ ക്യാമ്പിലേക്കും പടരുകയായിരുന്നു. ദുബായില്‍ ടാക്സി , റിക്ഷാ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഇന്ത്യാക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണ് ഇവിടെയുണ്ടായിരുന്നത്. സംഭവമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
രണ്ടുദിവസം മുന്‍പ് ദുബായില്‍ ഒരു ഇന്ത്യാക്കാരന്റെ വ്യവസായ സ്ഥാപനം തീപിടിച്ച് നശിച്ചിരുന്നു. ഇവിടെ തീപിടുത്തമുണ്ടായതിന് പന്ത്രണ്ടോളം ഇന്ത്യാക്കാരായ തൊഴിലാളികള്‍ ദുബായ് പൊലീസിന്റെ കസ്റഡിയിലാണ്.












Click it and Unblock the Notifications