24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനില്‍ അറസ്റില്‍
കറാച്ചി: അതിര്‍ത്തി ലംഘിച്ചതിന് അറബിക്കടലില്‍ വച്ച് 24 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ തീരദേശ സേന അറസ്റ് ചെയ്തു. ഇവരുടെ നാല് ബോട്ടുകള്‍ പിടിച്ചെടുത്തു.
മത്സ്യബന്ധന സീസണ്‍ തുടങ്ങിയതോടനുബന്ധിച്ച് പാകിസ്ഥാന്‍ തീരത്തെത്തിയ മത്സ്യത്തൊഴിലാളികളാണ് അറസ്റിലായത്.
ഇരുന്നൂറിലേറെ ബോട്ടുകള്‍ പാകിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ചെന്നും ഇവര്‍ക്ക് താക്കീത് നല്‍കിയെങ്കിലും താക്കീത് അനുസരിക്കാത്ത നാല് ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നും പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications