ഇന്ത്യയും പാകിസ്ഥാനും 587 തടവുകാരെ കൈമാറും
ഇസ്ലാമബാദ്: ഇന്ത്യയും പാകിസ്ഥാനും സപ്തംബര്‍ 12 തിങ്കളാഴ്ച വാഗ അതിര്‍ത്തിയില്‍ വച്ച് 587 തടവുകാരെ കൈമാറും. 435 തടവുകാരെയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യ 152 പാകിസ്ഥാന്‍ തടവുകാരെയും വിട്ടയക്കും.
അനധികൃതമായി പാകിസ്ഥാന്‍ തീരത്ത് പ്രവേശിച്ചതിന് അറസ്റിലായ 379 മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 435 ഇന്ത്യന്‍ തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. ഇവരുടെ ബോട്ടുകള്‍ വിട്ടുകൊടുക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി പാകിസ്ഥാന്‍ അതിര്‍ത്തി കടന്നതിന് പിടിയിലായവരാണ് മറ്റു 64 തടവുകാര്‍.
തടവുകാരുടെ രാജ്യമേതെന്ന് പരിശോധിച്ചതിനു ശേഷം കൂടുതല്‍ തടവുകാരെ ഇരുരാജ്യങ്ങളും വിട്ടയച്ചേക്കും. 611 പാകിസ്ഥാനികള്‍ ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരായുണ്ടെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ഇന്ത്യക്കാരായ ആയിരത്തിലേറെ പേര്‍ പാകിസ്ഥാന്‍ ജയിലുകളില്‍ തടവിലാണെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
ഈയിടെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ കരാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്നാണ് രണ്ട് സര്‍ക്കാരുകളും തടവുകാരെ വിട്ടയക്കുന്നത്.












Click it and Unblock the Notifications