പാകിസ്ഥാനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കും
പാരീസ്: ശ്രീനഗര്‍-മുസഫറാബാദ് ബസ് സര്‍വീസ് നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കൂടുതല്‍ റോഡ്, റെയില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാനചര്‍ച്ചകള്‍ തുടരുവാന്‍ ഇരുരാജ്യങ്ങളുടേയും ഉന്നതതലങ്ങളില്‍ ശരിയായ താല്‍പര്യമുണ്ടായിട്ടുണ്ട്.
ഇന്ത്യാ-പാക് നയതന്ത്രബന്ധം സാധാരണനിലയിലായിട്ടുണ്ടെന്നും ശ്രീനഗര്‍-മുസഫറാബാദ് ബസ്സര്‍വീസ് ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications