ഒന്നര വയസുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റില്‍
കാഞ്ചീപുരം: ഗുഡുവാഞ്ചേരിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ വില്‍ക്കാല്‍ ശ്രമിക്കവെ ഒരാളെ പൊലീസ് അറസ്റു ചെയ്തു.
ഗംഗുസ്വാമി രാമചന്ദ്രന്‍ എന്നയാളാണ് പിടിയിലായത്. സപ്തംബര്‍ 11 ഞായറാഴ്ച കാരിയമ്പേട്ടില്‍ ഈ കുഞ്ഞിനെ 1000 രൂപക്ക് ഒരു സ്ത്രീക്കു വില്‍ക്കാന്‍ ശ്രമിക്കവെ സംശയം തോന്നിയ സമീപവാസികള്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
ചെങ്കല്‍പേട്ടിലെ ദമ്പതികളില്‍ നിന്നും താന്‍ 1000 രൂപക്കു വാങ്ങിയ കുഞ്ഞാണ് ഇതെന്നാണ് ഇയാള്‍ ചോദ്യംചെയ്യവെ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കുഞ്ഞിനെ പിന്നീട് സാമൂഹ്യസംഘടനക്കു കൈമാറി.












Click it and Unblock the Notifications