Get Updates
Get notified of breaking news, exclusive insights, and must-see stories!

പടക്കശാലയില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു

മധുര: സപ്തംബര്‍ 12 തിങ്കളാഴ്ച ശിവകാശിക്കടുത്ത് കിച്ചനായകന്‍പട്ടിയില്‍ ഒരു പടക്കനിര്‍മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റു.

അശ്രദ്ധമായി പടക്കനിര്‍മാണസാമഗ്രികള്‍ കൈകാര്യം ചെയ്തതാണ് തീപിടുത്തത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിലേക്ക് കയറ്റിയയക്കാനുള്ള പടക്കങ്ങള്‍ ഉണക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മൂന്നുപേര്‍ സംഭവസ്ഥലത്തു വച്ചും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടത്തില്‍ പെട്ട ഒരാളുടെ നില ഗുരുതരമാണ്. മറ്റൊരാള്‍ക്ക് നിസ്സാരപരിക്കുകളേയുള്ളൂ.

സംഭവസ്ഥലത്തെത്തിയ അിശമനസേനാ വിഭാഗമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+