ഐഎസ്ഐ ഏജന്റ് അറസ്റില്‍
ദില്ലി: ഐഎസ്ഐ ഏജന്റ് എന്നു സംശയിക്കുന്ന ഒരാളെ ദില്ലി പൊലീസ് പഞ്ചാബില്‍ നിന്നും അറസ്റ് ചെയ്തു.
മുഹമ്മദ് റംസാന്‍ എന്നയാളാണ് സാന്‍ഗ്രൂര്‍ ജില്ലയിലെ മലേര്‍കോട്ലയില്‍ നിന്നും പിടിയിലായത്. പാക് ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്നതായും മറ്റ് ഐഎസ്ഐ ഏജന്റുമാര്‍ക്ക് ഇയാള്‍ താവളമൊരുക്കിക്കൊടുക്കാറുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാലേര്‍കോട്ലയില്‍ ഒരു മെറ്റല്‍ പോളിഷിംഗ് കട നടത്തുന്ന ഇയാള്‍ നാലു തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ദില്ലിയില്‍ നിന്നും നാലു ദിവസം മുന്‍പ് പിടിയിലായ പാക് വംശജനായ ഇര്‍ഫാന്‍ കൗസൂരില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ചാണ് റംസാനെ അറസ്റ് ചെയ്തത്. ഇന്റര്‍നെറ്റ് വഴി ഇന്ത്യന്‍ സൈനികരെ കുറിച്ചുളള വിവരം തന്റെ സംഘാംഗങ്ങള്‍ക്ക് കൈമാറുമ്പോഴാണ് ഇര്‍ഫാന്‍ പിടിയിലായത്. സൈനിക സംബന്ധമായ വിലപിടിപ്പുളള രേഖകള്‍ ഇര്‍ഫാനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
പാക് ഇന്റലിജന്‍സ് ഓഫീസറായ ആരിഫ് എന്നയാളുടെ നിര്‍ദേശപ്രകാരം ഇര്‍ഫാന് റംസാന്‍ അഭയം നല്‍കിയിരുന്നു.












Click it and Unblock the Notifications