മാപ്പു ചോദിച്ചു; ഖുറാന വീണ്ടും ബിജെപിയില്‍
ദില്ലി: ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിയെ വിമര്‍ശിച്ച് പരസ്യപ്രസ്താവനകള്‍ നടത്തിയതിന് പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മദന്‍ലാല്‍ ഖുറാനയെ ബിജെപിയില്‍ തിരിച്ചെടുത്തു. ഇതോടെ ഖുറാനയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബിജെപി നേതൃത്വത്തില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് വിരാമമായി.
സപ്തംബര്‍ 12 തിങ്കളാഴ്ച ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന് ഖുറാന ക്ഷമാപണ കത്ത് കൈമാറി. എ.ബി.വാജ്പേയിയുമായി നടത്തിയ ചര്‍ച്ചയില്‍ ഖേദപ്രകടനം നടത്തണമെന്ന നിര്‍ദേശമുണ്ടായതിനെ തുടര്‍ന്നാണ് ഖുറാന അതിന് തയ്യാറായത്.
ഖേദപ്രകടനം നടത്തിയതോടെ തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ ഖുറാനയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചു. പ്രാഥമികാംഗത്വമാണ് ഖുറാനയ്ക്ക് തിരികെ ലഭിച്ചത്. ദേശീയനിര്‍വാഹക സമിതിയിലെ അംഗത്വം തിരികെ നല്‍കിയിട്ടില്ല.
അദ്വാനിക്കെതിരെ താന്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുകയും പാര്‍ട്ടി അധ്യക്ഷന് മനോവേദനയുണ്ടാക്കുകയും ചെയ്തതായി താന്‍ മനസിലാക്കുന്നെന്നും തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നുെം അറിയിക്കുന്ന കത്താണ് ഖുറാന നല്‍കിയത്.












Click it and Unblock the Notifications