ഇടതുപാര്‍ട്ടികളുടെ യോഗം ചൊവ്വാഴ്ച
ദില്ലി: യുപിഎ-ഇടതു പാര്‍ട്ടി ഏകോപന സമിതിയില്‍ വീണ്ടും ചേരണോയെന്ന് തീരുമാനിക്കാനായി ഇടതുപാര്‍ട്ടി നേതാക്കളുടെ യോഗം സപ്തംബര്‍ 13 ചൊവ്വാഴ്ച ചേരും.
പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് രണ്ട് മാസം മുമ്പാണ് ഇടതുപാര്‍ട്ടികള്‍ ഏകോപന സമിതിയില്‍ നിന്ന് പിന്‍വാങ്ങിയത്.
ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം തത്കാലം നടപ്പിലാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഇടതുപാര്‍ട്ടികളെ അറിയിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്.












Click it and Unblock the Notifications