കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ശരദ് പവാറിന് നോട്ടീസ്

  • By Staff
Google Oneindia Malayalam News

പട്ന: തിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് നോട്ടീസ് നല്‍കിയതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി.ടണ്ടന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അടുത്തിടെ ബീഹാറിലെ അടച്ചിട്ട പഞ്ചസാര ഫാക്ടറികള്‍ തുറക്കുമെന്ന് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് പവാറിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസയച്ചത്. സപ്തംബര്‍ 16ന് മുന്‍പ് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മുസാഫര്‍പൂര്‍ ജില്ലയിലെ മോത്തിപൂരില്‍ വച്ച് സപ്തംബര്‍ എട്ടിന് കേന്ദ്രമന്ത്രിമാരായ രഘുവംശ് പ്രസാദ് സിംഗ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അടച്ചിട്ട ഫാക്ടറികള്‍ തുറക്കുമെന്ന് പവാര്‍ പ്രസ്താവിച്ചത്. കരിമ്പു കര്‍ഷകര്‍ക്ക് മൂന്നുമാസത്തിനുളളില്‍ കുടിശിക കൊടുത്തുതീര്‍ക്കുമെന്നും പവാര്‍ പ്രസ്താവിച്ചിരുന്നു.

ഇതെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും പരിപാടിയുടെ വീഡിയോ ദൃശ്യം കണ്ടതിനു ശേഷവും പ്രഥമദൃഷ്ട്യാ പവാര്‍ തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതേത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്നും ടണ്ടന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X