9 ഡിസിസി പ്രസിഡന്റുമാര്‍ സഹായം തേടി: ബിജെപി
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഒന്‍പത് ഡിസിസി പ്രസിഡന്റുമാര്‍ സമീപിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപിയുമായി സഹകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്ന കെപിസിസി അധ്യക്ഷന്‍ ആദ്യം അത് ചെയ്യേണ്ടത് ഈ ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെയാണ്. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടാല്‍ ഇവരുടെ പേരു വിവരവും ചര്‍ച്ചയുടെ വിശദാംശങ്ങളും അറിയിക്കാന്‍ ഒരുക്കമാണ്.
ബിജെപിയുടെ സഹായം തേടിയെത്തിയവരോട് രഹസ്യമായി ആരെയും സഹായിക്കില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്. പ്രാദേശിക തലത്തില്‍ ഇരുമുന്നണികളും സഹായം തേടിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ആരെ സഹായിച്ചാലും അത് പരസ്യമായിട്ടാകും.
കോട്ടയത്ത് ബിജെപി പിന്തുണയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കരുണാകരന്റെ പാര്‍ട്ടിയും ഇടതുമുന്നണിയും സഹായിക്കുന്നുണ്ട്. കാസര്‍കോട് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ഇരുമുന്നണികളും ഒന്നിച്ചു നില്‍ക്കുന്ന സ്ഥലങ്ങളുമുണ്ട് - പിള്ള പറഞ്ഞു.












Click it and Unblock the Notifications