Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തര്‍ദേശീയ ബോട്ട് ഷോ കൊച്ചിയില്‍

കൊച്ചി: ഇന്ത്യയുടെ അന്തര്‍ദേശീയ ബോട്ട് ഷോ സപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ കൊച്ചി ലേ മെറഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംസ്ഥാന ടൂറിസം ഡയറക്ടര്‍ ബി.സുമന്‍ അറിയിച്ചതാണ് ഇക്കാര്യം.

കൊച്ചി ഒരു പ്രധാന വിനോദബോട്ടിംഗ് കേന്ദ്രമായി മാറുകയാണ്. ബോട്ടിംഗ് സംബന്ധമായ മാധ്യമങ്ങളുമായി ചേര്‍ന്ന് കൊച്ചിയിലെ വിനോദബോട്ടിംഗ് രംഗം വികസിപ്പിക്കുവാന്‍ ടൂറിസം വകുപ്പിനായിട്ടുണ്ട്. ബോട്ടിംഗ് മേളയില്‍ ലോകമെമ്പാടു നിന്നുമെത്തുന്നവര്‍ക്ക് മേളയില്‍ പങ്കെടുക്കുന്നവരുമായി ആശയവിനിമയം നടത്താനാകും. ഇന്ത്യയിലെ ബോട്ടുകള്‍ പരിശോധിക്കാനുളള അവസരവും അവര്‍ക്ക് ലഭ്യമാകും.

2004ല്‍ കൊച്ചിയില്‍ നടന്ന ബോട്ട് മേളയില്‍ 15 ദശലക്ഷം ഡോളറിന്റെ വ്യവസായകരാറുകള്‍ ഉണ്ടായതായി അതിനു ശേഷം ഇതെക്കുറിച്ചു നടന്ന സര്‍വെ തെളിയിച്ചു.

ഇതാദ്യമായി ബ്രിട്ടീഷ് മറൈന്‍ ഫെഡറേഷന്‍ കൊച്ചിയില്‍ നടക്കുന്ന ബോട്ട് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരാണ് ലണ്ടന്‍ ബോട്ട് ഷോയും സതാംപ്ടണ്‍ ബോട്ട് ഷോയും സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ വിനോദസഞ്ചാര ബോട്ടിംഗ് വികസനത്തെപ്പറ്റി ഒക്ടോബര്‍ ഒന്നിന് സെമിനാര്‍ നടക്കും.

എക്സിബിഷനില്‍ പങ്കെടക്കുന്ന 72 പേരില്‍ 20 പേരും വിദേശത്തു നിന്നുള്ളവരാണ്. വിവിധയിനത്തിനുള്ള ബോട്ടുകളുടെ പ്രദര്‍ശനവും നടക്കും. മാധ്യമപ്രവര്‍ത്തകരടക്കം 150ളം പേര്‍ ബോട്ട് ഷോയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം ഡയറക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+