ബസ് കത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റില്‍
കൊച്ചി: കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശിയെ കോഴിക്കോട് സ്പെഷല്‍ സ്ക്വാഡ് അറസ്റ് ചെയ്തു. കൊയിലാണ്ടി തിക്കോടി സ്വദേശി നൗഷാദാണ് അറസ്റിലായത്.
സിഐ അജയ്നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സപ്തംബര്‍ 12 തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് നൗഷാദിനെ പിടികൂടിയത്. ഇയാളെ തിങ്കളാഴ്ച വൈകീട്ടുതന്നെ ചോദ്യംചെയ്യാനായി കൊച്ചിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
1999ല്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്റില്‍ തമിഴ്നാട് കോര്‍പറേഷന്റെ ബസിന് തീവച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. പിഡിപി പ്രവര്‍ത്തകനായിരുന്ന ഇയാളെ നേരത്തേ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്ന് പിഡിപി നേതൃത്വം അറിയിച്ചു.
ബസ് കത്തിച്ച സംഭവത്തില്‍ നേരത്തെ കസ്റഡിയിലെടുത്ത ആറുപേരെ പിന്നീട് വിട്ടയച്ചെങ്കിലും അവരില്‍ നാലുപേരെ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച വിളിച്ചുവരുത്തിയിരുന്നു.












Click it and Unblock the Notifications