അടിയന്തിരാവസ്ഥയുടെ പേരില്‍ കരുണാകരനെ തള്ളിപ്പറയില്ല
തിരുവനന്തപുരം: കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്ന് പോയിയെന്നതു കൊണ്ട് അടിയന്തിരാവസ്ഥയുടെ പേരില്‍ അദ്ദേഹത്തെ തള്ളിപ്പറയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തിരാവസ്ഥ സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിലേക്കാണ് പിണറായി വിജയന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് നടത്തിയ അക്രമങ്ങള്‍ക്ക് മാര്‍ക്സിസ്റ് പാര്‍ട്ടി മാപ്പുപറയണം.
ആത്മാര്‍ഥതയുണ്ടെങ്കില്‍ തെറ്റു പറ്റിയെന്ന് തുറന്നു പറയാന്‍ പിണറായി തയ്യാറാകണം. അടിയന്തിരാവസ്ഥയുടെ പേരില്‍ നേരത്തെ പിണറായി വിമര്‍ശിച്ചിരുന്നത് കരുണാകരന്റെ ചെയ്തികളെയാണെന്നും കോണ്‍ഗ്രസിന്റെ നയത്തയെല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications