കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭ വികസിപ്പിക്കില്ല: മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭാ വികസനം ഇപ്പോഴുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് കെട്ടുറപ്പിന് തടസം നില്‍ക്കാത്ത ആര്‍ക്കും മുന്നണിയിലേക്ക് മടങ്ങിവരാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കാമെന്ന് ഒരുറപ്പും കേരളാ കോണ്‍ഗ്രസ് (ബി) ക്ക് നല്‍കിയിട്ടില്ല. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് പിള്ള തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ പിള്ളയെ മന്ത്രിയാക്കുന്ന കാര്യം അപ്രസക്തമാണ്. ആ പാര്‍ട്ടിയിലെ മറ്റാരെയെങ്കിലും മന്ത്രിയാക്കുന്ന കാര്യവും ഇപ്പോള്‍ അജന്‍ഡയിലില്ല.

യുഡിഎഫില്‍ നിന്ന് പിള്ള, ജേക്കബ് എന്നിവരുള്‍പ്പെടെ ആരെയും പുറത്താക്കിയിട്ടില്ല. ഘടകകക്ഷികളുമായി അഭിപ്രയ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക എന്ന അജ-ന്‍ഡയാണ് യുഡിഎഫിനുള്ളത്. എല്ലാവര്‍ക്കും സൗജ-ന്യം നല്‍കാന്‍ ആവില്ല. എന്നാല്‍ അത് ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X