കൂറുമാറ്റ നിരോധന നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ചിഹ്നം കൊടുക്കുന്ന ആള്‍ക്കായിരിക്കും വിപ്പ് നല്‍കാനുള്ള അവകാശമെന്നതാണ് ഓര്‍ഡിനന്‍സിലെ ഭേദഗതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആരാണ് വിപ്പ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഇതോടെ പരിഹരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടഞ്ഞു കിടക്കുന്ന ചിങ്ങവനം ഇലക്ട്രോ കെമിക്കല്‍സിലെ പ്രശ്നം പരിഹരിക്കുന്നത് കെഎസ്ഐഡിസിയില്‍ നിന്നും ലോണ്‍ നല്‍കുന്നത്, വൈദ്യുതി കുടിശിക, പാട്ടം എന്നിവ സംബന്ധിച്ച് 10-6-2005ല്‍ ചേര്‍ന്ന കോണ്‍ഫറന്‍സില്‍ എടുത്ത തീരുമാനങ്ങള്‍ മുഖമന്ത്രി വിശദീകരിച്ചു.
കെഎസ്ടിപി പ്രോജക്ട് സംബന്ധിച്ച് മന്ത്രിസഭായോഗം അവലോകനം നടത്തി. പ്രോജക്ടിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. അടുത്ത മന്ത്രിസഭായോഗത്തിന് മുന്‍പ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയേയും ധനമന്ത്രിയേയും ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ച












Click it and Unblock the Notifications