Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജന്‍ കേസില്‍ കരുണാകരന്‍ ഉത്തരവാദി:പിണറായി

കോഴിക്കോട്: രാജ-ന്‍ കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കെ.കരുണാകരന് മരണം വരെ ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജന്‍ തിരോധാനം നടക്കുമ്പോള്‍ കരുണാകരനായിരുന്നു അഭ്യന്തരമന്ത്രി. അതിനാല്‍ സ്വാഭാവികമായും അതിന്റെ ഉത്തരവാദിത്വവും കരുണാകരനാണ്. അതില്‍ നിന്ന് ഒരിക്കലും കരുണാകരന് ഒഴിഞ്ഞു നില്‍ക്കാനാവില്ല.

അടിയന്തരാവസ്ഥയുടെ പേരില്‍ കരുണാകരനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് ഇതുവരെ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞിട്ടില്ല. കെ.കരുണാകരന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതിനാലാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ അരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും വരുന്നത്.

കരുണാകരനെ ഇപ്പോഴും മുന്നണിയിലേക്ക് അവര്‍ മടക്കി വിളിക്കുന്നുണ്ട്. ക്ഷണം സ്വീകരിച്ച് തിരികെയെത്തിയാല്‍ ഇതെല്ലാം അവര്‍ തിരിച്ചുപറയും. കരുണാകരനെ വലിയ നേതാവായും അവര്‍ ചിത്രീകരിക്കും.

യുഡിഎഫ് തകരുന്നതിനാലാണ് ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് തിരിച്ചെടുത്തത്. മുന്നണി വിട്ടപ്പോള്‍ അഴിമതിക്കാരനായിരുന്ന ബാലകൃഷ്ണ പിള്ള ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയല്ല.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെ-പി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിലവിലുണ്ട്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തോല്‍വി ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരിടത്തും കരുണാകരനുമായി സിപിഎം വേദി പങ്കിട്ടിട്ടില്ലെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+