ഷിമോഗയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാസര്‍ഗോഡ് നീലേശ്വരം പുതുമന ജോര്‍ജ് കുട്ടിയുടെ ഭാര്യ അല്‍ഫോണ്‍സ, മകള്‍ അനു, വയനാട് കീഴ്ച്ചിറ നാരായണന്റെ ഭാര്യ ഓമന, മകന്‍ സതീശന്‍, കോഴിക്കോട് സ്വദേശി സലാം എന്നിവരാണ് മരിച്ചത്. ജോര്‍ജ് കുട്ടിയുടെ മറ്റു രണ്ട് മക്കള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് സ്വകാര്യബസുമായി കൂട്ടിയിടിച്ച് സപ്തംബര്‍ 13 ചൊവ്വാഴ്ച രാവിലെ 10.30നാണ് അപകടമുണ്ടായത്. വിനോദയാത്രക്കായി തിരിച്ച സംഘം അനന്തപുരത്ത് വച്ചാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications