വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റ് 2 മരണം
കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. ആറന്മുള മല്ലപ്പുഴശേരി ചാരുമൂട്ടില്‍ ഉഷാദേവി(42), ചാരുംമൂട്ടില്‍ കൊച്ചമോന്റെ മകന്‍ അലന്‍(നാല്) എന്നിവരാണ് മരിച്ചത്.
ഉഷയുടെ വീട്ടില്‍ കളിച്ചുകൊണ്ടു നിന്നിരുന്ന അലന്‍ സ്വന്തം വീട്ടിലേക്കു പോകവേ വഴിയില്‍ പൊട്ടിക്കിടന്നിരുന്ന വൈദ്യുതകമ്പിയില്‍ പിടിച്ചതിനെ തുടര്‍ന്നാണ് ഷോക്കേറ്റത്. ഇത് കണ്ട് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഷയ്ക്കും ഷോക്കേല്‍ക്കുകയായിരുന്നു. അലന്‍ സംഭവസ്ഥലത്തു വച്ചും ഉഷ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയുമാണ് മരിച്ചത്.
കനത്ത മഴയില്‍ ദുര്‍ബലമായ വൈദ്യുതിലൈന്‍ പൊട്ടിവീണത് ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം കോട്ടയത്തും രണ്ടുപേര്‍ പൊട്ടിവീണ വൈദ്യുതകമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു.












Click it and Unblock the Notifications