Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളംബിയന്‍ വിമാനം തട്ടിക്കൊണ്ടുപോയവര്‍ കീഴടങ്ങി

ബൊഗോട്ട: കൊളംബിയന്‍ വിമാനം തട്ടിക്കൊണ്ടുപോയ അച്ഛനും മകനും കീഴടങ്ങി. ഗ്രനേഡുകളുമായി വിമാനം തട്ടിയെടുത്ത ഇരുവരും അഞ്ച് മണിക്കൂറിനു ശേഷം യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചതിനു ശേഷമാണ് കീഴടങ്ങിയത്.

വിമാനം തട്ടിക്കൊണ്ടുപോയവരില്‍ അച്ഛന്‍ വീല്‍ചെയറിലായിരുന്നു. ആഭ്യന്തര സര്‍വീസ് നടത്തുന്ന ഐറിസ് വിമാനം തെക്കന്‍ കൊളംബിയയിലെ നഗരമായ ഫ്ലോറെന്‍സിയയില്‍ നിന്ന് പുറപ്പെട്ടതിനു ശേഷമാണ് തട്ടിയെടുത്തത്.

സര്‍ക്കാരിന്റെ മധ്യസ്ഥരും ഒരു റോമന്‍ കത്തോലിക്ക വൈദികനും തമ്മില്‍ നാല് മണിക്കൂറോളം മധ്യസ്ഥ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. ബെഗോട്ടയിലാണ് വിമാനമിറക്കിയത്. ഇരുവരെയും പൊലീസ് അറസ്റ് ചെയ്തു.

ഇപ്പോള്‍ വീല്‍ചെയറില്‍ കഴിയുന്നയാള്‍ നേരത്തെ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നുവെന്നും അപകടം പറ്റിയതനു ശേഷം നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ സര്‍ക്കാരിനോട് രോഷം പൂണ്ടാണ് വിമാനം തട്ടിയെടുത്തതെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+