തമിഴ്നാട് മുന്‍എംഎല്‍എ താമരക്കനി അന്തരിച്ചു
ചെന്നൈ: തമിഴ്നാട് മുന്‍ എംഎല്‍എ ആര്‍.താമരക്കനി(55) അന്തരിച്ചു. സപ്തംബര്‍ 14 ബുധനാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ദീര്‍ഘനാളായി പ്രമേഹത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.
മുന്‍മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ അടുത്ത അനുയായിയായ അദ്ദേഹം ശ്രീവില്ലിപ്പുതൂരില്‍ നിന്ന് അഞ്ചുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആദ്യം എഐഎഡിഎംകെയിലായിരുന്ന താമരക്കനി ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് പിന്നീട് ഡിഎംകെയില്‍ ചേരുകയായിരുന്നു.
ഭാര്യയും അഞ്ചുമക്കളുമുള്ള താമരക്കനിയുടെ ഒരു മകന്‍ തമിഴ്നാട് മന്ത്രിസഭയില്‍ അംഗമാണ്.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കുഞ്ഞിനെ പിന്നീട് സാമൂഹ്യസംഘടനക്കു കൈമാറി.












Click it and Unblock the Notifications