തമിഴ്നാട് ഗവര്‍ണറും മുഖ്യമന്ത്രിയും ഓണാശംസകള്‍ നേര്‍ന്നു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഗവര്‍ണര്‍ സുര്‍ജിത് സിംഗ് ബര്‍ണാലയും ചെന്നൈയില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
സമാധാനവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന ഓണം രാജ്യത്തിന്റെ ഐക്യത്തിനു അഖണ്ഡതക്കും ശക്തിയേക്കട്ടേയെന്ന് ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ പങ്കെടുക്കുന്നതാണ് ഓണത്തെ മനോഹരമാക്കുന്നതെന്ന് ജയലളിത തന്റെ സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ കെട്ടുറപ്പിനേയും സാഹോദര്യത്തേയും ഊട്ടിയുറപ്പിക്കാന്‍ ഓണത്തിനാകട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.












Click it and Unblock the Notifications