കൊച്ചി-അഗത്തി വിമാനസര്‍വീസ് മുടങ്ങി
കൊച്ചി: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കൊച്ചി-അഗത്തി വിമാനസര്‍വീസ് മുടങ്ങി. വിമാനത്തിന്റെ എഞ്ചിനുള്ളില്‍ പുക കണ്ടതിനെ തുടര്‍ന്ന് സപ്തംബര്‍ 13 ചൊവ്വാഴ്ച അഗത്തിയില്‍ നിന്നും കൊച്ചിയിലേക്കു പുറപ്പെടാന്‍ ടേക്ക് ഓഫ് ചെയ്ത വിമാനം റദ്ദാക്കുകയായിരുന്നു.
പൈലറ്റ് അശോക് ചൗധരിയും എട്ടു യാത്രക്കാരും രണ്ട് വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്.
സപ്തംബര്‍ 14 ബുധനാഴ്ച ഉച്ചക്കു ശേഷം വിമാനത്തകരാറു പരിശോധിക്കാന്‍ ആറംഗ എഞ്ചിനീയറിംഗ് സംഘം അഗത്തിയിലേക്കു പോകുന്നുണ്ട്. അവിടെ നിന്നും യാത്രക്കാരിലുള്ള ആറു രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്ന ഹെലികോപ്റ്ററിലാണ് സംഘം പോവുക.
ദ്വീപിലെ യാത്രക്കാര്‍ക്ക് കൊച്ചിയിലെത്താനുളള ഏകആശ്രയമാണ് ഈ വിമാനം. ജൂണില്‍ ഈ വിമാനത്തിന്റെ പൈലറ്റ് രാജി വച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം സര്‍വീസ് മുടങ്ങിയിരുന്നു. പിന്നീട് കുറച്ചു സമയം കൂടി തുടരാമെന്ന് പൈലററ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിച്ചത്.












Click it and Unblock the Notifications