Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി-യുഡിഎഫ് ധാരണയില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ . ഒമ്പത് ഡിസിസി അധ്യക്ഷന്മാര്‍ സഹായം തേടിയെന്ന ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ ആരോപണം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസുമായി ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കോണ്‍ഗ്രസിന് ജയിക്കാന്‍ ബിജെപി സഹായം ആവശ്യമില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബിജെപിയാണ്. ഒരു ഡിസിസി അധ്യക്ഷനും താനറിയാതെ ഒരു സഖ്യവും ഉണ്ടാക്കിയിട്ടില്ല.

ന്യൂനപക്ഷ വോട്ടു നേടാനാണ് കോണ്‍ഗ്രസിനെതിരെ ബിജെപി ബന്ധം ഇടതുമുന്നണി ആരോപിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ സഹായിക്കാനാണ് ബിജെപി ശ്രമം. അധികാരത്തിലെത്താനായി ഏത് നയപരിപാടിയും ഇടതുപക്ഷം സ്വീകരിക്കും.

ഇടതുമുന്നണിയുടെ കാലത്തെ ജനകീയാസൂത്രണം പരാജയമായിരുന്നു. അതുമൂലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റത്.

ആസൂത്രണബോര്‍ഡിനെ രാഷ്ട്രീയവത്ക്കരിച്ചത് ഇടതുമുന്നണിയാണ്. അതിനാല്‍ സി.വി.പത്മരാജനെ കുറ്റപ്പെടുത്താന്‍ അവര്‍ക്കാവില്ല. കേരള രാഷ്ട്രീയത്തില്‍ ഇനിയും മാറ്റങ്ങളുണ്ടാകും. അത് യുഡിഎഫിന് അനുകൂലവുമാകും.

ഇത് പുതിയ കോണ്‍ഗ്രസാണ്. പടലപിണക്കങ്ങള്‍ മാറിയിരിക്കുന്നു. ഊര്‍ജ്ജസ്വലമായി മുന്നേറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിയുന്നുണ്ട്. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വികസന പരിപാടികള്‍ ജനങ്ങളിലെത്താത്തത് ഗ്രൂപ്പിസം കാരണമാണ്. അതു മാറി. യുഡിഎഫും ശക്തമായി.

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ മാറുകയാണ്. യുഡിഎഫിന് അനുകൂലമായി ജനങ്ങള്‍ ചിന്തിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ യുഡിഎഫിനാകുമെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+