ഭക്ഷ്യവിഷബാധ: ഒരു കുട്ടി കൂടി മരിച്ചു
മലപ്പുറം:ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു കുട്ടി കൂടി മരിച്ചു. എഴു വയസ്സുകാരി ലജ്നയാണ് സപ്തംബര്‍ 14 ബുധനാഴ്ച മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ലജ്നയുടെ ബന്ധു ജുബ്ന ചൊവാഴ്ച മരിച്ചിരുന്നു. ലിജാസ്, ലുഖ്മാന്‍ എന്നീ കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച വീട്ടില്‍ നടന്ന സല്‍ക്കാരത്തില്‍ ബാക്കി വന്ന ഇറച്ചി കുട്ടികള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നു കരുതുന്നു. ഒരേ കുടുംബത്തിലെ തന്നെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications