Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരം: കരുണാകരന്‍

കൊച്ചി: അടിയന്തിരാസ്ഥ സംബന്ധിച്ച് പിണറായി വിജയനും വി.എസ് അച്യുതാനന്ദനും നടത്തുന്ന പ്രസ്താവനകള്‍ നിര്‍ഭാഗ്യകരവും അനവസരത്തിലുളളതുമാണെന്ന് കെ.കരുണാകരന്‍. അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കുക എന്ന പൊതുലക്ഷ്യത്തെ അട്ടിമറിക്കാനേ ഇത്തരം പ്രസ്താവനകള്‍ കൊണ്ടു കഴിയൂ. അടിയന്തിരാവസ്ഥക്കാലത്തെ സംഭവങ്ങള്‍ക്ക് അന്നത്തെ ആഭ്യന്തര മന്ത്രിക്കു മാത്രമല്ലാ, മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. അന്നത്തെ അതിക്രമങ്ങളില്‍ നേരിട്ട് ഉത്തരവാദിത്വമില്ലെങ്കിലും ഭാഗികമായി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജി വച്ചതാണ്. എ.കെ ആന്റണിയുടേയും ഉമ്മന്‍ചാണ്ടിയുടേയും കാലത്ത് കസ്റഡി മരണങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടവരാരും തല്‍സ്ഥാനം രാജി വച്ചിട്ടില്ല.

ഇത്തരം ആരോപണങ്ങള്‍ സിപിഎം മുന്‍പും തനിക്കു നേരെ ഉന്നയിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അതെല്ലാം തള്ളിക്കളഞ്ഞു.

അടിയന്തിരാവസ്ഥയുടെ അക്രമങ്ങള്‍ പൊലീസുകാരുടെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതിനായി ഒരു പൊലീസുകാരനെപ്പോലും ബലിയാടാക്കിയിട്ടില്ലെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+