അടിയന്തിരാവസ്ഥയിലെ വീഴ്ചക്ക് കരുണാകരന്‍ ഉത്തരവാദി
മലപ്പുറം: അടിയന്തിരാവസ്ഥക്കാലത്തെ കരുണാകരന്റെ ഭരണത്തില്‍ പാകപ്പിഴകള്‍ വന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയല്ലാ, ഭരിച്ചയാള്‍ തന്നെയാണ് ഉത്തരവാദിയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അടിയന്തിരാവസ്ഥ വന്നപ്പോള്‍ സോവിയറ്റ് റഷ്യ അതിനെ അനുകൂലിക്കുകയാുണ്ടായത്. അടിയന്തിരാവസ്ഥ ആവശ്യമായിരുന്നുവെന്ന പക്ഷക്കാരനാണ് താനും. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ ചില പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. അതു പക്ഷേ പാര്‍ട്ടി നിര്‍ദേശപ്രകാരം സംഭവിച്ചതല്ല. ഭരിച്ചയാള്‍ക്ക് തന്നെയാണ് ഉത്തരവാദിത്വം.
ഡിഐസിയുമായി വിവാഹം വേണ്ടാ, സംബന്ധം മതിയെന്ന നിലപാടാണ് സിപിഎമ്മിന്റേത്. സംബന്ധം അവസാനിപ്പിക്കുമ്പോള്‍ കിണ്ടി കമഴ്ത്തി വച്ചാണ് പണ്ട് അത് അറിയിച്ചിരുന്നത്. സിപിഎം കിണ്ടി കമഴ്ത്തുന്നതെപ്പോഴാണെന്ന് മുരളി നോക്കിയിരിക്കട്ടെ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കാനാണ് സിപിഎം ശ്രമം.
പിണറായിയെപ്പോലെ തോന്നുമ്പോള്‍ അഭിപ്രായം മാററുന്ന പതിവ് തനിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു.












Click it and Unblock the Notifications