കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിക്കൊന്നു
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്റിന് സമീപമുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിക്കൊന്നു. മൂഴിക്കല്‍ സ്വദേശി ബാബുവാണ് മരിച്ചത്.
മണികണ്ഠനെന്ന ആളാണ് കൊല നടത്തിയത്. ഇയാള്‍ പൊലീസിന് കീഴടങ്ങിയിട്ടുണ്ട്. മാവൂര്‍ റോഡിലെ പമ്പില്‍ സപ്തംബര്‍ 14 ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പെട്രോള്‍ പമ്പില്‍ രാവിലെ ഒമ്പതരയോടെ എത്തിയ മണികണ്ഠന്‍ പമ്പിലെ ജീവനക്കാരനായ ബാബുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം ആയുധവുമായി മണികണ്ഠന്‍ കസബ പൊലീസ് സ്റേഷനിലെത്തി കീഴടങ്ങി.
ഇരുപത് കൊല്ലം മുമ്പ് ഓണത്തിന് തലേന്ന് മണികണ്ഠന്റെ അച്ഛന്‍ ബാലനെ ബാബു മണികണ്ഠന്റെ മുന്നിലിട്ട് വെട്ടിക്കൊന്നിരുന്നു. അതിനുള്ള പ്രതികാരമായാണ് താന്‍ കൊല നടത്തിയതെന്നാണ് മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞത്.
ബാലന്റെ കൊലപാതകം നടത്തിയ കേസില്‍ ബാബുവിനെ കോടതി ജീപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് ഈയിടെയാണ് ബാബു പുറത്തെത്തിയത്.












Click it and Unblock the Notifications