ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ 75 മരണം
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ സപ്തംബര്‍ 14 ബുധനാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 75 പേര്‍ മരിച്ചു. 162 പേര്‍ക്ക് പരിക്കേറ്റു.
ഷിയകള്‍ കൂടുതല്‍ താമസിക്കുന്ന കാസിമിയ ജില്ലയിലാണ് അപകടമുണ്ടായത്. കാറോടിച്ചു വന്ന മനുഷ്യബോംബ് നിര്‍മാണത്തൊഴിലാളികള്‍ ജോലിക്കു പോകാന്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന ഉറുബ സ്ക്വയറിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശിക സമയം രാവിലെ ഏഴുമണിക്കാണ് അപകടമുണ്ടായത്.
ബാഗ്ദാദില്‍ ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടാക്കിയ സ്ഫോടനങ്ങളിലൊന്നാണ് ഇത്.












Click it and Unblock the Notifications