കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീതി ജെയിന്‍ കേസ്: ഗാവ്ലിയുടെ സഹായിയെ തിരയുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ചലച്ചിത്ര സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കുന്നതിന് അദോളോക നായകന്‍ അരുണ്‍ ഗാവ്ലിയുടെ സഹായിക്ക് പണം നല്‍കിയെന്ന കേസില്‍ ഗാവ്ലിയുടെ മറ്റൊരു സഹായിയെ കൂടി പൊലീസ് തിരയുന്നു.

ഗാവ്ലിയുടെ ഓഫീസ് മാനേജര്‍ അനില്‍ തവാഡെയെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാള്‍ക്ക് ഗൂഢാലോചനയെ കുറിച്ച് വിവരമുണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പ്രിതീ ജയിനില്‍ നിന്ന് പണം വാങ്ങിയ ഗാവ്ലിയുടെ സഹായി നരേഷ് പര്‍ദേശി നേരത്തെ അറസ്റിലായിരുന്നു.

ഗാവ്ലിയുടെ ഓഫീസുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ അഖില ഭാരതീയ സേനയുമായും ബന്ധപ്പെട്ട് തവാഡെയെ ചോദ്യം ചെയ്യാന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തവാഡെയെ കാണാതായതിനെ തുടര്‍ന്ന് അഖില ഭാരതീയ സേനയുടെ നേതാക്കളും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രീതി ജയിനിനെ ജെജെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X