ദില്ലിയിലെ ആശുപത്രിയില്‍ യുവതിയെ ബലാത്സംഗം ചെയ്തു
ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദില്ലിയില്‍ തുടരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
ബന്ധുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ മുപ്പതുകാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഇവരുടെ ആഭരണങ്ങള്‍ കവര്‍ന്നതിനു ശേഷമാണ് ബലാത്സംഗം നടന്നത്. സപ്തംബര്‍ 14 ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം നടന്നത്.
ആശുപത്രിയിലെ ഒരു ടോയ്ലറ്റില്‍ വച്ചാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നതെങ്കിലും ഔപചാരികമായ പൊലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത് മണിക്കൂറുകള്‍ക്കു ശേഷമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഹരിയാനക്കാരനായ ഒരു ശുചീകരണ കരാര്‍ തൊഴിലാളിയെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications