കോള: സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി
ദില്ലി: പെരുമാട്ടി പഞ്ചായത്തിലെ കൊക്ക കോള ഫാക്ടറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി വിധി സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ പൊതുജനം പ്രക്ഷോഭത്തിനിറങ്ങുമെന്ന സ്ഥിതിയാണുള്ളതെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ വ്യക്തമാക്കി.
വെള്ളം അമിതമായി ഊറ്റിയെടുക്കുന്നതു മൂലം പെരുമാട്ടി പഞ്ചായത്തിലുണ്ടാവുന്ന ജലദൗര്‍ലഭ്യം പോലുള്ള പ്രശ്നങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ജനജീവിതം സുരക്ഷിതമാക്കാനുള്ള ചുമതല നിറവേറ്റുക മാത്രമാണ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിലൂടെ പ്രാദേശിക അധികാരികള്‍ ചെയ്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ കിണറുകള്‍ മലിനമായെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. വയല്‍ നികത്തിയാണ് പ്ലാച്ചിമടയില്‍ ഫാക്ടറി സ്ഥാപിച്ചത്. ഇത് നിയമവിരുദ്ധമാണെന്നും എന്നാല്‍ ഇത് ഹൈക്കോടതി പരിഗണിച്ചില്ലന്നുെം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications