കരുണാകരനെതിരെ മുന്‍ ഐജി ലക്ഷ്മണ
തിരുവനന്തപുരം: രാജന്‍ കേസിനെ കുറിച്ച് മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍ പറയുന്നത് കള്ളമാണെന്നും താന്‍ അറിയിച്ചില്ലെങ്കില്‍ പോലും കേസിനെ കുറിച്ച് കരുണാകരന് അറിയാന്‍ കഴിയുമായിരുന്നെന്നും മുന്‍ ഐജി കെ.ലക്ഷ്മണ പറഞ്ഞു.
രാഷ്ട്രീയനിലനില്പിന് വേണ്ടിയാണ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ഇപ്പോള്‍ കരുണാകരന്‍ പറയുന്നത്. വിദഗ്ധമായി കള്ളം പറയാന്‍ കഴിവുള്ളയാളാണ് കരുണാകരന്‍ എന്ന് മറ്റ് രാഷ്ട്രീയനേതാക്കള്‍ പറയുന്നത് സത്യമാണെന്ന് ഇതുകേള്‍ക്കുമ്പോള്‍ തോന്നുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന് രാജന്‍ സംഭവത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും എല്ലാം അറിയാന്‍ കഴിയുമായിരുന്നു. ഇവരില്‍ നിന്നൊന്നും അറിഞ്ഞില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് അറിയാനാവുമായിരുന്നു.
അന്ന് പൊലീസ് ജില്ലാ സൂപ്രണ്ടായിരുന്ന തനിക്ക് രാജനെ പിടിച്ചുകൊണ്ടു പോയത് അറിയില്ലായിരുന്നു. എന്നിട്ടും ജനരോഷം തന്നിലേക്ക് തിരിച്ചുവിട്ട് കരുണാകരന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ലക്ഷ്മണ ആരോപിച്ചു.












Click it and Unblock the Notifications