മന്‍മോഹന്‍സിംഗും മുഷാറഫും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും ന്യൂയോര്‍ക്കില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇന്ത്യ-പാക് സമാധാന പ്രക്രിയ തുടരുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയില്‍ ആവര്‍ത്തിച്ചുവ്യക്തമാക്കി.
യുഎന്‍ ജനറല്‍ അസംബ്ലിയുടെ അറുപതാം വാര്‍ഷികാഘോഷത്തിനായാണ് ഇരുവരും ന്യൂയോര്‍ക്കിലെത്തിയത്. ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ ഇരുനേതാക്കളും നാലര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പിന്നീട് മന്‍മോഹന്‍സിംഗ് മുഷറഫിന് വിരുന്ന് സല്‍ക്കാരം ഒരുക്കി.
സമാധാന പ്രക്രിയയില്‍ ഇതുവരെ കൈകൊണ്ട നടപടികളെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. സമാധാന പ്രക്രിയക്ക് തടസമിടാന്‍ ഭീകരവാദത്തെ അനുവദിക്കില്ലെന്ന് മുഷറഫ് വ്യക്തമാക്കി.












Click it and Unblock the Notifications