Get Updates
Get notified of breaking news, exclusive insights, and must-see stories!

സരബ്ജിത് സിംഗിന്റെ വധശിക്ഷ നടപ്പാക്കില്ല: പാകിസ്ഥാന്‍

ന്യൂയോര്‍ക്ക്: ലാഹോര്‍ ബോംബ് സ്ഫോടനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗിന്റെ കാര്യത്തില്‍ ന്യൂയോര്‍ക്കില്‍ നടത്തുന്ന നയതന്ത്ര കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ അയവേറിയ സമീപനം സ്വീകരിക്കുന്നു.

സരബ്ജിത്ത് തീവ്രവാദിയാണെന്നു തന്നെ വിശ്വസിക്കുന്നെങ്കിലും അയാളെ തൂക്കിക്കൊല്ലില്ലെന്നും കേസ് തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ന്യൂയോര്‍ക്കിലെത്തിയ പാകിസ്ഥാന്‍ സംഘം വ്യക്തമാക്കി.

1990ല്‍ ലാഹോറില്‍ ബോംബ് വച്ചുവെന്ന കുറ്റത്തിനാണ് സരബ്ജിത്തിനെ പാകിസ്ഥാന്‍ സുപ്രിം കോടതി തീവ്രവാദിയെന്ന് ആരോപിച്ച് വധശിക്ഷക്കു വിധിച്ചത്. സരബ്ജിത്ത് ദാക്ഷിണ്യമര്‍ഹിക്കുന്നില്ലെന്ന് പാക് സുപ്രിം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സരബ്ജിത് നിരപരാധിയാണെന്നാണ് അമൃത്സര്‍ ജില്ലയില്‍ താമസിക്കുന്ന അയാളുടെ കുടുംബം പറയുന്നത്. സരബ്ജിത്തിനെ തീവ്രവാദിയായി തെറ്റിദ്ധരിച്ച് പാക് പൊലീസ് അറസ്റ് ചെയ്യുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+