അദ്വാനി രാജ-ിവയ്ക്കണമെന്ന് ബംഗാരു ലക്ഷ്മണ്‍
ചെന്നൈ: ബിജെ-പി പ്രസിഡന്റ് സ്ഥാനം എല്‍.കെ.അദ്വാനി രാജ-ിവയ്ക്കണമെന്ന് മുന്‍ പ്രസിഡന്റ് ബംഗാരു ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ചെന്നൈയില്‍ ആരംഭിക്കാനിരിക്കെയാണ് ബംഗാരു ലക്ഷ്മണ്‍ അദ്വാനിക്കെതിരെ കലാപകൊടിയുയര്‍ത്തിയിരിക്കുന്നത്.
അദ്വാനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ മദന്‍ ലാല്‍ ഖുറാനയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ പാര്‍ട്ടിയിലെ പ്രതിസന്ധി തത്കാലം പരിഹരിച്ചതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് നേതൃത്വത്തിന് തലവേദനയായി ബംഗാരു ലക്ഷ്മണ്‍ മുന്നോട്ടുവന്നിരിക്കുന്നത്.
ഖുറാന പ്രശ്നത്തിലും അദ്വാനിയുടെ ജിന്ന പ്രസ്താവനയിലും പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടുകളോട് എതിര്‍ുപ്പുള്ള ഒരു വിഭാഗം നേതാക്കളുടെ കൂട്ടത്തിലാണ് ബംഗാരു ലക്ഷ്മണും. ബംഗാരുവിന്റെ പ്രസ്താവനയോടെ ദേശീയ നിര്‍വാഹക സമിതിയില്‍ നേതൃത്വപ്രശ്നം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.












Click it and Unblock the Notifications