പാകിസ്ഥാന്‍ ചാരന്‍ ദില്ലിയില്‍ അറസ്റില്‍
ദില്ലി: പാകിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ഒരാളെ ദില്ലി പൊലീസ് അറസ്റ് ചെയ്തു. ഇയാളില്‍ നിന്നും ചില പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.
പാകിസ്ഥാനിലെ സാദിഖ്ബാദ് സ്വദേശിയായ അസീം വാസിം എന്ന സുമര്‍ അലി എന്നയാളെയാണ് വ്യാഴാഴ്ച വൈകീട്ടോടെ തെക്കന്‍ ദില്ലിയിലെ ഒക്ലയില്‍ നിന്നും ദില്ലി പൊലീസ് അറസ്റ് ചെയ്തത്. പാകിസ്ഥാനിലേക്ക് ഒരു കൊരിയര്‍ അയക്കുന്നതിനിടിയലാണ് ഇയാള്‍ പിടിയിലായത്.
കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചുള്ള റെഡ്ഢി കമ്മിറ്റി റിപ്പോര്‍ട്ട് ഇയാളില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നിസാമുദ്ദീനിലെ ഇയാള്‍ താമസിച്ച സ്ഥലത്തു നിന്നും കൂടുതല്‍ പ്രതിരോധ രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications