ടേപ്പിലെ ശബ്ദം സല്‍മാന്റെയും ഐശ്വര്യയുടേതുമല്ല
മുംബൈ: ബോളിവുഡ് താരങ്ങളായ ഐശ്വര്യറായിയും സല്‍മാന്‍ഖാനും തമ്മിലുള്ള വിവാദ ടെലഫോണ്‍ സംഭാഷണ ടേപ്പിലെ ശബ്ദം ഇരുതാരങ്ങളുടേതുമല്ലെന്ന് ഫോറന്‍സിക് സയന്‍സ് ലബോട്ടറി റിപ്പോര്‍ട്ട്.
അധോലോക നേതാക്കള്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്ന് സല്‍മാന്‍ ഖാന്‍ ഐശ്വര്യയോട് പറയുന്ന ടെലഫോണ്‍ സംഭാഷണ ടേപ്പ് ബോളിവുഡില്‍ വന്‍വിവാദമുണ്ടാക്കിയിരുന്നു. മുംബൈ പൊലീസ് രഹസ്യമായി റെക്കോര്‍ഡ് ചെയ്തതാണെന്ന പേരിലാണ് ടേപ്പ് പുറത്തുവന്നത്. സല്‍മാന്റെയും ഐശ്വര്യയുടെയും സമാനമായ ശബ്ദത്തിലുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ സല്‍മാന്റെ അധോലോകബന്ധങ്ങളെ കുറിച്ചും 1992ലെ മുംബൈ ബോംബ് സ്ഫോടന പരമ്പരയെ കുറിച്ച് സല്‍മാന് അറിയാമായിരുന്നെന്നും മറ്റും പറയുന്നുണ്ട്.
ടെലഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ ടെലഫോണ്‍ സംഭാഷണത്തില്‍ ഇരുവര്‍ക്കുമുള്ള പങ്കിനെ കുറിച്ചുള്ള അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും മറ്റ് കാര്യങ്ങളിലുള്ള അന്വേഷണം തുടരുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ കെ.എല്‍.ബിഷ്നോയ് അറിയിച്ചു.












Click it and Unblock the Notifications