അരുവിക്കര ഡാമില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്തുള്ള അരുവിക്കര ഡാമില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു.
തിരുവനന്തപുരം ജ-നറല്‍ ആശുപത്രിക്കു സമീപമുള്ള വടയക്കാട് സ്വദേശികളായ രാജേ-ഷ്, ബേബി, രൂപേഷ് എന്നീ യുവാക്കളാണ് മരിച്ചത്. സപ്തംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
അരുവിക്കര ഡാമിലെത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരാണ് മുങ്ങിമരിച്ചത്. നാലു പേരാണ് മാത്രമാണ് കുളിക്കാനിറങ്ങിയത്. മൂന്നു പേര്‍ ഡാമിലെ കയത്തില്‍ മുങ്ങി മരിക്കുകയാണുണ്ടായതെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications