Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്തംബര്‍ 29ന് ദേശീയ വിദ്യാഭ്യാസ ബന്ദ്

കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 29ന് എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് കെ.കെ.രാഗേഷ് അറിയിച്ചു.

എന്‍ഡിഎ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം തന്നെയാണ് യുപിഎ സര്‍ക്കാരും പിന്‍തുടരുന്നതെന്ന് രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാഭ്യാസ ചെലവിന് ആവശ്യമായ തുകയുടെ 25 ശതമാനം പണം സര്‍വകലാശാലകള്‍ സ്വയം കണ്ടെത്തണമെന്ന യുജ-ിസിയുടെ തീരുമാനം ഫീസ് നിരക്ക് ഭീമമായി വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

നിലവാരമില്ലാത്ത വിദേശ സര്‍വകലാശാലകളുടെ ഫ്രാഞ്ചൈസികളുടെ പ്രവര്‍ത്തനം ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരത്തെ തകര്‍ക്കും. രാജ്യത്ത് ടീച്ചിംഗ് ഷോപ്പുകളാണ് അവ നടത്തുന്നത്. അത്തരം സ്ഥാപനങ്ങള്‍ ഇന്ത്യ വിടണം.

സ്വാശ്രയ കോളെജ-ുകളുടെ കാര്യത്തില്‍ ഭരണഘടനാ ഭേദഗതിയോടു കൂടിയ നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നും അതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പ്രസിദ്ധപ്പെടുത്തണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+