എല്‍ഡിഎഫ് ആര്‍ക്കും കയറിക്കിടക്കാവുന്ന സത്രം: മാണി
കോട്ടയം: എല്‍ഡിഎഫ് ആര്‍ക്കും കയറിക്കിടക്കാവുന്ന സത്രമായി മാറിയെന്ന് മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം.മാണി പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ പേരില്‍ വര്‍ഷങ്ങളോളം കരുണാകരനെതിരെ കുരിശുയുദ്ധം നടത്തിയ സിപിഎമ്മിന് ഇപ്പോള്‍ കരുണാകരനെ കൂടെക്കൂട്ടാന്‍ യാതൊരു മടിയുമില്ല. അധികാരത്തിനു വേണ്ടി മാത്രം ബിജെപിയുമായി കൂട്ടുകൂടിയ പി.സി.തോമസിനെയും കൂടെക്കൂട്ടി. ഇതിലൊന്നും എല്‍ഡിഎഫിന് ഒരു ലജ്ജയുമില്ല.
പി.സി.തോമസ് ഇപ്പോഴും ബിജെപിയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ ബിജെപിയോടൊപ്പം പോകാന്‍ തോമസ് മടിക്കില്ല.
ബാലകൃഷ്ണപിള്ള യുഡിഎഫിലേക്ക് വന്നത് ഒരു തുടക്കം മാത്രമാണെന്നും ഇപ്പോഴത്തെ പ്രവണത ഡിഐസിയും മറ്റും മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications