സിംഗുമായുള്ള ചര്‍ച്ച പരാജയമല്ല: മുഷാറഫ്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു.
ഇന്ത്യ തയ്യാറാണെങ്കില്‍ കശ്മീര്‍ പ്രശ്നം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിനെ അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് മുഷാറഫ് വ്യക്തമാക്കി. മന്‍മോഹന്‍സിംഗുമായി ചര്‍ച്ച നടത്തിയതിന്റെ അടുത്ത ദിവസം ന്യൂയോര്‍ക്കില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്.
അതിനിടെ തിരഞ്ഞെടുക്കപ്പെട്ട കശ്മീരി നേതാക്കളായ മെഹ്ബൂബ് മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും നിയന്ത്രണരേഖയിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിന് പാകിസ്ഥാന്‍ തയ്യാറാണെന്ന് അറിയുന്നു.
ഹുറിയത്ത് പോലുള്ള സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറായ സാഹചര്യത്തില്‍ കശ്മീരിലെ മറ്റു നേതാക്കളെ അംഗീകരിക്കാന്‍ പാകിസ്ഥാനും തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവരികയായിരുന്നു.












Click it and Unblock the Notifications