കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടിയുടെ പുതിയ പ്രവേശന ചട്ടങ്ങള്‍ ബാധകമാകുന്നത് 2007 മുതല്‍

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ഐഐടിയുടെ പുതിയ പ്രവേശന ചട്ടങ്ങള്‍ 2007 മുതല്‍ ബാധകമാക്കിയാല്‍ മതിയെന്ന് ഐഐടി സംയുക്ത പ്രവേശന ബോര്‍ഡ് തീരുമാനിച്ചു. ഐഐടി പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണ് ഈ തീരുമാനം. 12-ാം ക്ലാസില്‍ അറുപത് ശതമാനത്തില്‍ താഴെ മാര്‍ക്കുള്ളവരും രണ്ടു തവണ പരീക്ഷയെഴുതിയവരുമായ വിദ്യാര്‍ഥികള്‍ക്ക് 2006ലെ ഐഐടി-ജിഇഇ പരീക്ഷയെഴുതാമെന്നും ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.

ഐഐടിയുടെ പുതിയ പ്രവേശന ചട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്.

വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷയെഴുതുന്ന തവണകള്‍ സംബന്ധിച്ച് പരിധി വയ്ക്കണമെന്ന് നേരത്തെ മാനുഷികവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ജിഇഇ പരീക്ഷയെഴുതാന്‍ 12-ാം ക്ലാസില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയും പുതിയ പ്രവേശന ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍ദേശങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് പരിശീലന തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X