കശ്മീരില്‍ ഹിസ്ബുള്‍ നേതാവ് കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ നേതാവ് മസൂദ് അഹമ്മദ് നാഥ്നു കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സാമ്പത്തിക തലവനും സീനിയര്‍ കമാന്ററുമാണ് ഇയാള്‍.
ദോദ ജില്ലയിലെ ദാമ ഗ്രാമത്തില്‍ മസൂദുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന സപ്തംബര്‍ 17 ശനിയാഴ്ച പുലര്‍ച്ചെ ഗ്രാമത്തില്‍ റെയ്ഡ് നടത്തി. തന്റെ കാമുകിയെ കാണാനായി ഗ്രാമത്തിലെത്തിയ മസൂദ് സുരക്ഷാസേനക്കു നേരെ വെടിവയ്ക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നു.
മസൂദിന്റെ മൃതദേഹത്തില്‍ നിന്നും ഒരു പിസ്റള്‍ കണ്ടെടുത്തു. കഴിഞ്ഞ പത്തു വര്‍ഷമായി ദോദ ഗ്രാമത്തില്‍ ഇയാള്‍ സജീവമാണ്.












Click it and Unblock the Notifications