രാഹുലുമായുള്ള അഭിമുഖം ഔപചാരികം: തെഹല്‍ക
ദില്ലി: തെഹല്‍ക്കക്ക് രാഹുല്‍ഗാന്ധി അഭിമുഖം നല്‍കിയിട്ടില്ലെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തെഹല്‍ക തള്ളി. രാഹുലുമായി നടത്തിയ ഔപചാരികമായ അഭിമുഖമാണ് തങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് തെഹല്‍ക വ്യക്തമാക്കി.
തനിക്ക് വേണമെങ്കില്‍ 25-ാമത്തെ വയസില്‍ പ്രധാനമന്ത്രിയാകാമായിരുന്നെന്നും പക്ഷേ മുതിര്‍ന്നവര്‍ക്ക് അവസരം നല്‍കാനായി അതുചെയ്യേണ്ടതില്ലെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് രാഹുല്‍ തെഹല്‍ക്കയ്ക്ക് അഭിമുഖം നല്‍കിയിട്ടില്ലെന്നും അനൗപചാരികമായ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് കഴിഞ്ഞ ദിവസം അഭിഷേക് സാംഗ്വി പറഞ്ഞിരുന്നു.
രാഹുലിന്റെ ഉദ്ധരണികള്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വിനയത്തെയാണ് കാണിക്കുന്നതെന്നും അത് ഒരു വിവാദമാകുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും തെഹല്‍ക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications