ഡിസിസി പ്രസിഡന്റുമാരുടെ പേര് വെളിപ്പെടുത്തണം: മുഖ്യമന്ത്രി
മാനന്തവാടി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് സഹായം അഭ്യര്‍ത്ഥിച്ച ഡിസിസി പ്രസിഡന്റുമാരുടെ പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വയനാട്ടിലെ വെള്ളമുണ്ടയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി ഒരു ബന്ധവും സ്വീകരിച്ചിട്ടില്ലാത്ത ദേശീയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ബിജെപി ധാരണയെന്ന പുകമറ സൃഷ്ടിച്ച് 10 സീറ്റില്‍ ഗുണമുണ്ടാക്കുകയെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിന്റേത്. വിവാദത്തിന്റെ പ്രയോജനം ഇടതുമുന്നണിക്ക് കിട്ടണമെന്ന ഉദ്ദേശത്തിലാണ് ശ്രീധരന്‍പിള്ള കബളിപ്പിക്കല്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതില്‍ പൊതുസമീപനമാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്.
കരുണാകരനെ ഏറ്റവും അധികം ദ്രോഹിച്ച പാര്‍ട്ടി സിപിഎമ്മാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പാര്‍ട്ടിയും ചെയ്യാത്ത തരത്തില്‍ കരുണാകരനേയും കുടുംബത്തേയും വേട്ടയാടി. കരുണാകരന്റെ പാര്‍ട്ടിക്കാരോടൊപ്പം വേദിയിലിരിക്കുകയും വേദിയില്‍ നിന്നിറങ്ങിയാല്‍ കരുണാകരനെ കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് സിപിഎം ഇപ്പോള്‍. കരുണാകരനോട് കോണ്‍ഗ്രസിനുള്ള നിലപാടില്‍ ഇന്നും മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications