തലശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡിഐസിയില്‍
തലശേരി: തലശേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ട് വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൃഷ്ണദാസ് ഡിഐസിയില്‍ ചേര്‍ന്നതോടെ ഇവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി.
ചിഹ്നത്തിന് അപേക്ഷ നല്‍കുന്നതിനിടെ സ്ഥാനാര്‍ഥിയെ അറിയിക്കാതെ ചില പ്രാദേശികനേതാക്കള്‍ ബിജെപിയുമായി ധാരണയുണ്ടാക്കുകയും തുടര്‍ന്ന് കൃഷ്ണദാസിനോട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതാണ് കൃഷ്ണദാസിനെ ഡിഐസിയില്‍ കൊണ്ടുചെന്നെത്തിച്ചത്.
പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന കൃഷ്ണദാസിന് ചെണ്ട ചിഹ്നമായി അനുവദിച്ചുകിട്ടി. ഇതിനിടെ തിരഞ്ഞെടുപ്പ് ഏകോപന സമിതി ചെയര്‍മാന്‍ കെ.സുധാകരന്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ചെണ്ട അടയാളത്തില്‍ വോട്ട് ചോദിക്കാന്‍ തയ്യറാല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. തുടര്‍ന്നാണ് കൃഷ്ണദാസ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ഡിഐസിയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications