ബേപ്പൂരില്‍ സ്ഫോടനത്തില്‍ ബോട്ട് കത്തി നശിച്ചു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ട് സ്ഫോടനത്തില്‍ കത്തിനശിച്ചു. ബോട്ടില്‍ ആരുമില്ലാതിരുന്നതു കൊണ്ട് ആളപായമുണ്ടായില്ല.
സപ്തംബര്‍ 17 ശനിയാഴ്ച പുലര്‍ച്ചെ 4.45നാണ് സ്ഫോടനം നടന്നത്. സ്ഫോടന കാരണം അറിവായിട്ടില്ല. 35 പേര്‍ പണിയ്ക്ക് പോകാറുള്ള ഫൈബര്‍ ഗ്ലാസ് ബോട്ടായിരുന്നു ഇത്. പതിവിനു വിപരീതമായി ജോലിയ്ക് പോകാന്‍ തൊഴിലാളികള്‍ താമസിച്ചത് മുലം ആളപായം ഒഴിവാകുകയായിരുന്നു.
18 പേരുടെ സംയുക്തമായ ഉടമസ്ഥാവകാശത്തിലുള്ള ബോട്ടാണിത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications