ഇടുക്കിയില്‍ ഹര്‍ത്താല്‍ ഭാഗികം
തൊടുപുഴ: ശിവസേന ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹര്‍ത്താല്‍ ഭാഗികം. വ്യാപാരസ്ഥാപനങ്ങള്‍ മിക്കതും തുറന്നുപ്രവര്‍ത്തിച്ചു. വാഹനങ്ങളും നിരത്തിലിറങ്ങി.
തൊടുപുഴ, അടിമാലി, മൂന്നാര്‍, കുമളി, കട്ടപ്പന എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. അതേസമയം നെടുങ്കണ്ടത്ത് ഹര്‍ത്താല്‍ പൂര്‍ണമാണ്. തൊടുപുഴയില്‍ നിന്നും ഹൈറേഞ്ച് മേഖലയിലേക്കുള്ള ബസുക്കള്‍ മിക്കതും സര്‍വീസ് നടത്തുന്നില്ല. തൊടുപുഴയിലും കട്ടപ്പനയിലും വാഹനഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചവരെ പൊലീസ് നീക്കം ചെയ്തു.
നെടുങ്കണ്ടം ബാലന്‍പിള്ള സിറ്റി സ്വദേശി ഹരി (26) തിരുവോണദിവസം കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ശിവസേന ഇടുക്കി ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications