യുഡിഎഫിന്റെ നില ഭദ്രം: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നില കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭദ്രവും സുരക്ഷിതവുമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതു മുന്നണിയിലുള്ളത്ര പ്രശ്നങ്ങള്‍ യുഡിഎഫില്‍ ഇല്ല. യുഡിഎഫിന് പോറലേല്‍ക്കുന്ന തരത്തിലുള്ള കൂട്ടുകെട്ടോ അടവുനയമോ ഉണ്ടാക്കിയിട്ടില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ബി.ജെ-.പിയുമായി മിക്കയിടങ്ങളും കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎം ബിജെപിയെ കൂട്ടുപിടിച്ച് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പലരുമായി ചര്‍ച്ച നടത്തിവരികയാണ്.
അടിയന്തിരാവസ്ഥ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ലീഗ് പങ്കാളിയാകില്ല. ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് മുസ്ലീം ലീഗില്‍ അച്ചടക്ക രാഹിത്യം വച്ചുപൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications